ഷോക്കേറ്റ് കാക്ക 33 കെവി ലൈനില്‍ വീണതിനെ തുടര്‍ന്ന് തൃശൂർ കയ്പമംഗലത്ത് സാജന്റെ വീട്ടിൽ പൊട്ടിത്തെറി. വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ഫാനും മറ്റു ഉപകരണങ്ങള്‍ കത്തിനശിച്ചു. ഉഗ്രശബ്ദവും ഉണ്ടായി. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.