heysal-idk

TOPICS COVERED

ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ തടിയമ്പാട് പറപ്പള്ളില്‍ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റു. 

സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ക്ലാസിന് അകത്തേക്ക് കയറാനായി ബസിനു പിന്നിലൂടെ നടക്കുകയായിരുന്നു. ഈ സമയം വന്ന മറ്റൊരു സ്കൂൾ‌ ബസ്സാണ് ഹെയ്സൽ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇനായ ഫൈസലിന്റെ കാലിനാണ് പരുക്കേറ്റത്.

ENGLISH SUMMARY:

Idukki accident: A tragic incident occurred in Cheruthoni, Idukki, where a school bus ran over and killed a student. The accident happened in the school premises, also critically injuring another child.