സിനിമാ സംവിധായകനും ചെന്നൈയിലെ പത്രപ്രവർത്തകനുമായ പ്രശാന്ത് കാനത്തൂരിന്‍റെ മകൻ അനിരുദ്ധ് എന്ന കണ്ണനെ (22) ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗളൂരുവിലേയ്ക്ക് പോയിട്ടുണ്ട്.
കമ്പ്യൂട്ടർ ഗെയിം ഡിസൈനിംഗ് പരിശീലനം കഴിഞ്ഞ അനിരുദ്ധൻ മാസങ്ങൾക്കു മുന്‍പാണ് ബംഗളൂരുവിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. രണ്ടു ദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. മായയാണ് അനിരുദ്ധിന്റെ മാതാവ്. ചെന്നൈയിൽ വിദ്യാർത്ഥിനിയായ ഐശ്വര്യ ഏക സഹോദരിയാണ്.