കോഴിക്കോട് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് ലീഗ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയെയാണ്. ലീഗിന്‍റെ ഉറച്ച കോട്ടയായ കുറ്റിച്ചിറയില്‍ നിന്നാണ് ഫാത്തിമ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയാണ് സ്ഥാനങ്ങള്‍ തീരുമാനിക്കുന്നതെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നും ഫാത്തിമ തഹ്ലിയ മനോരമ ന്യൂസിനോട് പറഞ്ഞു.