ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ.പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം. സ്വർണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നറിയാനാണ് നീക്കം. ഇതിന്റെ ഭാഗമായി മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.അതേസമയം എ പത്മകുമാറിന്റെ ചോദ്യം ചെയ്യൽ വൈകുകയാണ്. ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലും അനിശ്ചിതത്വം തുടരുകയാണ്