അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്താന്‍ ദേശീയ പാത അതോറിറ്റി. ഓഡിറ്റിനായി സര്‍ക്കാര്‍ സ്ഥാപനമായ റൈറ്റ്സിനെ ചുമതലപ്പെടുത്തി. നിര്‍മാണത്തില്‍ ഐആര്‍സി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വിദഗ്ധസമിതി കണ്ടെത്തിയിതിനെ തുടര്‍ന്നാണ് ഓഡിറ്റ് നടത്താന്‍ NHAI തീരുമാനിച്ചത് .