TOPICS COVERED

അമ്മ ആണ്‍സുഹൃത്തിനൊപ്പം കിടക്കുന്നത് എതിര്‍ത്ത മകന് ക്രൂരമര്‍ദനം. കൊച്ചിയിലാണ് സംഭവം. ആണ്‍സുഹൃത്തിന്റെയും അമ്മയുടേയും മര്‍ദനമേറ്റ 12കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി. മകന്റെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. 

വേര്‍പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം ഇടക്കിടെ മാറിമാറിയാണ് കുട്ടി താമസിക്കാറുളളത്. നേരത്തേ അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടി കുറച്ചു കാലമായി അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. എന്നാല്‍ അടുത്ത കാലത്താണ് അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടിലെത്തുന്നത്. എന്നാല്‍ ഇയാള്‍ വീട്ടില്‍ വരുന്നത് ഇഷ്ടമല്ലാതിരുന്ന കുട്ടി പലതവണയായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തും പിന്നാലെ അമ്മയും കുട്ടിയെ മര്‍ദിക്കുകയും ദേഹത്താകെ മാന്തിപ്പൊളിക്കുകയുമായിരുന്നു. കുഞ്ഞ് ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ ്കഴിയുന്നത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് അമ്മ. ആണ്‍സുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ്. 

ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടി പറയുന്നത് ഇതാണ്– ‘താനെന്നും അമ്മയുടെ ഒപ്പമാണ് കിടക്കുന്നത്, ആ ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു, ഒരാഴ്ച മുന്‍പ് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി, എനിക്കത് ഇഷ്ടപ്പെട്ടില്ല, ആദ്യം ഞാനൊന്നും പറഞ്ഞില്ല, കഴിഞ്ഞ ദിവസം അവര്‍ക്ക് ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി. ഞാന്‍ അവരുടെ നടുവില്‍ കയറിക്കിടന്നു, ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല, അവരെ തൊട്ടാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞു, ഞാന്‍ അവിടെത്തന്നെ കിടന്നു,  അമ്മയെ പിടിച്ച് അടുത്ത മുറിയില്‍ കിടക്കാമെന്ന് പറഞ്ഞു, അപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു, അയാള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചു, ഇതെല്ലാം കണ്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല, എന്നെ ചവിട്ടി താഴെയിട്ടു, എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്നും കുട്ടി പറയുന്നു.

തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു. വയറിനു മുകളിലായി ആഴത്തില്‍ നഖക്ഷതമേറ്റ പാടുകളുമുണ്ട്, കുട്ടിയെ ആശുപത്രിയില്‍  പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പിന്നീട് അച്ഛന്റെ സംരക്ഷണത്തില്‍ വിടുകയായിരുന്നു. 

ENGLISH SUMMARY:

Child abuse in Kochi has resulted in the arrest of a mother and her boyfriend after a 12-year-old boy reported physical assault. The boy, objecting to his mother's boyfriend, was attacked and is now under his father's care.