TOPICS COVERED

മന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് കൊച്ചി മേയർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന എം.അനിൽകുമാർ. അഞ്ച് വർഷത്തെ ഭരണകാലയളവിനൊടുവിൽ പ്രതിപക്ഷ അംഗങ്ങളുടെ ഉൾപ്പെടെ പ്രശംസവാക്കുകൾക്കിടെയാണ് എം.അനിൽകുമാർ മനസ് തുറന്നത്. 

അംഗം പത്മജ ഉൾപ്പെടെ എം.അനിൽകുമാർ മികച്ച മേയർ എന്ന് പറയാൻ വിടവാങ്ങൽ നിമിഷം പിശുക്ക് കാട്ടിയില്ല. എംഎൽഎയും മന്ത്രിയായും എം.അനിൽകുമാർ ഉയരട്ടെ എന്ന യുഡിഎഫ് -ബിജെപി അംഗങ്ങളുടെ പരാമർശത്തിൽ പ്രതികരിച്ചായിരുന്നു മേയറുടെ മറുപടിയുടെ തുടക്കം.ബ്രഹ്മപുരം വിവാദമായ  സമയത്ത് തനിക്ക് ലഭിച്ച പൊലീസ് എസ്കോർട്ട് ഓർത്ത് നാണിച്ചിട്ടുണ്ടെന്നും എം.അനിൽ കുമാർ പറഞ്ഞു.

കൗൺസിലിൽ പലരുടെയും മുഖത്ത് പലവട്ടം കണ്ട പരമപുച്ഛവും അതിന് തിരുത്തൽ വേണമെന്നും തന്നെക്കാൾ മുന്നിൽ കടന്നുപോയവരെ ഉദാഹരിച്ച്  എം.അനിൽ കുമാർ ഓർമിപ്പിച്ചു. ഗുണം മോഷ്ടിക്കണം. ഉമ്മൻചാണ്ടിയും പിണറായിയും ഉദാഹരണം മേയർ എന്ന നിലയിൽ ഒരാളുടെ കയ്യിൽ നിന്നും ചായ പോലും വാങ്ങി കുടിച്ചിട്ടില്ലെന്ന് പറഞ്ഞുവച്ച് കൗൺസിലിലെ അവസാന ഗ്രൂപ്പ് 

ENGLISH SUMMARY:

Kochi Mayor Anil Kumar reflects on his term as he steps down. He never aspired to be a minister and shared his experiences, including the Brahmapuram controversy.