TOPICS COVERED

ആലപ്പുഴ അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. അപകടം എരമല്ലൂരില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ. പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. എണ്‍പതു ടണ്‍ ഭാരമുള്ള രണ്ട് ഗര്‍ഡറുകളാണ് നിലംപതിച്ചത്. പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. 

12.75 കിലോമീറ്റര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ എഴുപത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്നും തെന്നിയാണ് ഗര്‍ഡറുകള്‍ നിലംപതിച്ചത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  പിക്കപ്പ്‌വാനിനുള്ളില്‍ കുടുങ്ങി മരിച്ച ഡ്രൈവറെ ഇതുവരെയും പുറത്തെടുക്കാനായിട്ടില്ല. 

ENGLISH SUMMARY:

Alappuzha accident refers to a tragic incident where a driver was killed in Eramalloor during the construction of the Aroor-Thuravoor flyover when girders fell onto his pickup van. The accident occurred at 3 AM, resulting in the death of Rajesh from Pallippad.