പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പിഴവുവരുത്തിയ ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്ന് കുട്ടിയുടെ അമ്മ പ്രസീത. കുട്ടിയുടെ തുടര്‍ചികില്‍സ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിദ്യാഭ്യാസം, ജോലി എന്നിവയും ഉറപ്പാക്കണം. നഷ്ടപരിഹാരം ലഭിച്ച രണ്ടുലക്ഷം ഒന്നിനും തികയില്ലെന്നും പ്രസീത മനോരമ ന്യൂസിനോട് പറഞ്ഞു.
വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സർക്കാർ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും ഇത് അപര്യാപ്തമാണെന്നും തുടർചികിത്സയ്ക്കും മകളുടെ ഭാവിക്കും സർക്കാർ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അമ്മ പ്രസീത ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ സസ്പെൻഷൻ മതിയായ നടപടിയല്ലെന്നും അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. നെന്മാറ എംഎൽഎ കെ. ബാബുവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ENGLISH SUMMARY:
Following the amputation of a nine-year-old girl’s right arm due to medical negligence at Palakkad District Hospital, the child’s family has demanded that the doctors responsible be dismissed from service. The mother, Praseetha, stated that the ₹2 lakh compensation is inadequate and urged the government to take full responsibility for the child’s continued treatment, education, and future employment. MLA K. Babu has also stepped in as public outrage grows over the hospital’s failure.