തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഊബർ ടാക്സി സർവീസ് തടഞ്ഞ് ടാക്സി ഡ്രൈവർമാർ. യാത്രക്കാർ ഓൺലൈനായി ബുക്ക് ചെയ്ത വാഹനമാണ് ടാക്സി ഡ്രൈവർമാർ തടഞ്ഞത്. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന കൂട്ടുപിടിച്ചായിരുന്നു തൃശൂർ സ്വദേശി വിജീഷിന് നേരെയുണ്ടായ ഭീഷണി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്. യാത്രക്കാർ ട്രിപ്പ് ബുക്ക് ചെയ്തതിനെ തുടർന്ന് വിജീഷ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഊബർ ബുക്ക് ചെയ്ത രണ്ട് സ്ത്രീകൾ വാഹനത്തിൻ്റെ അടുത്തേക്ക് എത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിലെ ടാക്സി ഡ്രൈവർമാർ വാഹനത്തിൽ കയറാൻ അനുവദിക്കാതെ അവരെ തടഞ്ഞു. ഗതാഗത മന്ത്രിയുടെ പ്രസ്താവന കൂട്ടുപിടിച്ച് ഇവിടെ നിന്നും നീ ആളെ കയറ്റില്ല എന്നായിരുന്നു ഭീഷണി സ്വരങ്ങൾ. ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തിയതിനു ശേഷമാണ് യാത്രക്കാർക്ക് വാഹനത്തിനുള്ളിൽ കയറാൻ ആയത്.
റെയിൽവേ സ്റ്റേഷനിൽ മാത്രമല്ല വടക്കേ സ്റ്റാൻഡിലും മറ്റു ചില സ്ഥലങ്ങളിലും ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിജീഷ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ,