അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് നടപ്പാക്കേണ്ടി വരില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നാളെ മുതല്‍ ഒരു മാസത്തേക്കാണ് പവര്‍ഹൗസ് പൂര്‍ണമായും അടച്ചിടുന്നത്. ദിവസവും 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നേക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 300 മെഗാവാട്ട് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജൂലൈയില്‍ അറ്റകുറ്റപ്പണി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴ കനത്തതോടെ മാറ്റിവച്ചു. പെന്‍സ്റ്റോക് പൈപ്പുകളിലെ വാല്‍വിന്‍റെ സീല്‍ മാറ്റുന്നതുള്‍പ്പടെയുള്ള പണികളാണ് നടത്താനിരിക്കുന്നത്.