kochi-watersupply
  • തൃപ്പൂണിത്തുറയില്‍ പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം മുടങ്ങും
  • ഓവര്‍​ഫ്ലോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് എംഎല്‍എ
  • പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍

എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഭാഗികമായി ജലവിതരണം തടസപ്പെടും. തൃപ്പൂണിത്തുറ മേഖലയില്‍ പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം തടസപ്പെടും. ടാങ്ക് പൂര്‍ണതോതില്‍ നേരെയാക്കാന്‍ വൈകുമെന്നാണ് സൂചന. അതേസമയം, ടാങ്കിന്‍റെ ഓവര്‍ഫ്ലോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കാലപ്പഴക്കം കണക്കിലെടുക്കാതിരുന്നതാണ് വിനയായതെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു. പകരം സംവിധാനം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടാങ്കിന്റെ സുരക്ഷ സംബന്ധിച്ച് മറുപടി പറയേണ്ടത്  വാട്ടര്‍ അതോറിറ്റിയെന്ന് കൊച്ചി മേയര്‍ എം.അനില്‍കുമാര്‍. മറ്റൊരു വാല്‍വ് ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു . പലപ്പോഴും ടാങ്കില്‍നിന്ന് വെള്ളം ഒഴുകിപ്പോകാറുണ്ടെന്നും മേയര്‍ വെളിപ്പെടുത്തി. 

വാട്ടര്‍ അതോറിറ്റിയുടെ നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ടാങ്കാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തകര്‍ന്നത്. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള ടാങ്കില്‍ 1.10കോടി ലീറ്റര്‍ വെള്ളം ഉണ്ടായിരുന്നു. ടാങ്ക് തകര്‍ന്നതോടെ പത്തോളം വീടുകളില്‍ വെള്ളം കയറി. മതിലുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കോര്‍പറേഷന്‍റെ 45–ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്. 

ENGLISH SUMMARY:

Water supply in parts of Kochi, including Tripunithura and Pettah, has been partially or fully disrupted following the collapse of a 40-year-old, 1.35 crore litre capacity water tank in Thammanam around 3 AM. The tank had 1.10 crore liters of water at the time of collapse, flooding about ten houses, damaging walls, and vehicles. MLA Uma Thomas confirmed that the overflow was unnoticed and attributed the failure to age.