വന്ദേഭാരത് ഫ്ലാഗ് ഓഫില്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടിയത് നിഷ്കളങ്കമായെന്ന് കേന്ദ്രമന്ത്രി സുേരഷ് ഗോപി. അവര്‍ക്ക് തോന്നി, അവര്‍ പാടി, തീവ്രവാദ ഗാനമൊന്നും അല്ലല്ലോ ചൊല്ലിയതെന്നും കുത്തിത്തിരുപ്പുണ്ടാക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്നമെന്ന് മന്ത്രി ജോര്‍ജ് കുര്യനും പ്രതികരിച്ചു. കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്നം? ഇതില്‍ ഹിന്ദു എന്നൊരു വാക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘ഒരു ഗണഗീതവും എനിക്കറിയില്ല എനിക്കത് പാടാനും അറിയില്ല. കോൺഗ്രസിന്റെ നേതാവ് കർണാടകയിലെ ഉപമുഖ്യമന്ത്രി നിയമസഭയിൽ തന്നെ ഗണഗീതം പാടി. അതുപോലെ പാർട്ടിയുടെ പല നേതാക്കന്മാർക്കും ഇത് കാണാതെ പാടാൻ അറിയാം. അത് മാർക്സിസ്റ്റ് പാർട്ടിയും കണ്ടെത്തേണ്ടതാണ്’ ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഗണഗീതത്തിന്‍റെ ആദ്യ വരികളുടെ അര്‍ഥവും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗണഗീതം പാടിച്ചത് ധിക്കാരവും അഹങ്കാരവുമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. കുട്ടികളെ ഗണഗീതം പാടിക്കാന്‍ കൊണ്ടുപോയത് ആരെന്നറിയണം. വിഷയത്തെ ഗൗരവത്തോടെ കാണുന്നെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.