പി എം ശ്രീ പദ്ധതി മരവിപ്പിച്ചെന്ന പ്രഖ്യാപനത്തിനുശേഷം സർക്കാറിന് ആശയക്കുഴപ്പം തുടരുന്നു. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനുശേഷമേ കേന്ദ്രത്തിന് കത്ത് നൽകുന്നത് തീരുമാനിക്കു എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നാളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെങ്കിലും പി എം ശ്രീയിലെ തീരുമാനം അറിയിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പി എം ശ്രി പദ്ധതിയുടെ തുടർ നടപടികൾ മരവിപ്പിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിന് കത്ത് നൽകാൻ വൈകുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രതികരണം. തീരുമാനത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനം വിദ്യാഭാസ മന്ത്രി കേന്ദ്ര വുദ്യാഭ്യാസ മന്ത്രിയെ കാണുന്നത്. എന്നാൽ പി എം ശ്രീയിലെ തീരുമാനം കേന്ദ്രമന്ത്രിയെ അറിയിക്കില്ലെന്നു മന്ത്രി.
കേന്ദ്രത്തിന് മാത്രമേ കരാർ റദ്ദാക്കാനാവൂ എന്നാണ് ഉപാധിയും കേന്ദ്രം ഫണ്ട് തടയുമോ എന്ന ആശങ്കയുമാണ് ആശയ ക്കുഴപ്പത്തിന് കാരണം. ഉപാധിയിൽ സംസ്ഥാനം നിയമോപദേശം തേടിയിട്ടുണ്ട്. പി എം ശ്രീയിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങൾ നേരത്തെ തന്നെ സംസ്ഥാനം നടപ്പാക്കിയതിനാൽ പദ്ധതി കേരളത്തിന് ആവശ്യമിലെന്നും എസ് എസ് എ ഫണ്ട് വാങ്ങിയെടുക്കയുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.