സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മേയറായ ഹണി ബഞ്ചമിന്‍ ഇനി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ല. കൊല്ലം കോര്‍പറേഷനിലെ മൂന്നു കൗണ്‍സിലിലാണ് ഇവര്‍ മേയറായത്. രണ്ടു തവണ ചട്ടം ലംഘിച്ചാണ് നാലുതവണ സിപിഐ ഹണിക്ക് അവസരം നല്‍കിയത്.
2005 ലാണ് ഹണി ബഞ്ചമിന്‍ ആദ്യമായി ജനവിധി തേടുന്നത്. ആദ്യതവണ കൗണ്‍സിലര്‍ മാത്രമായിരുന്നു. രണ്ടാം തവണ ജയിച്ചപ്പോള്‍ ആദ്യം ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റിയുടേയും പിന്നീട് വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റിയുടേയും അധ്യക്ഷയായി. ആര്‍.എസ്.പി മുന്നണി വിട്ടതോടെ മേയര്‍ സ്ഥാനത്തിനു സിപിഐ അവകാശവാദം ഉന്നയിച്ചു. അങ്ങനെ 2014 ല്‍ ആദ്യം മേയറായി. പിന്നീട് 2019ലും 2024ലും മേയറാവുകയായിരുന്നു. അങ്ങനെയാണ് കൂടുതല്‍ തവണ മേയറെന്ന റെക്കോഡ് ഹണിയെ തേടിയെത്തിയത്.
ഇനി പുതിയ തലമുറ കടന്നുവരട്ടെയെന്നായിരുന്നു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിയിറക്കത്തെകുറിച്ചുള്ള മറുപടി. പൊതു പ്രവര്‍ത്തകയായി തുടരാനുള്ള ആഗ്രഹവും മനോരമ ന്യൂസിനോട് പങ്കുവെച്ചു