തിരുവനന്തപുരം മൃഗശാലയില്‍ മറ്റൊരു കുരങ്ങന്‍റെ അടിയേറ്റ് സിംഹവാലന്‍ കുരങ്ങുകളിലൊന്ന് ചത്തു. 23 വയസുളള ആണ്‍കുരങ്ങ് രാമനാണ് ചത്തത്. 2008 മുതല്‍ മൃഗശാലാ കാണാനെത്തുവര്‍ക്ക് കൗതുകമായിരുന്നു രാമന്‍. അടുത്ത കൂട്ടിലെ കുരങ്ങിന്‍റെ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ് രണ്ടു ദിവസമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഭക്ഷണം കൊടുക്കാനായി കൂടുകള്‍ തുറക്കുന്ന സമയത്താണ് ആക്രമണം. ഇനി ആറ് സിംഹവാലന്‍ കുരങ്ങുകളാണ് അവശേഷിക്കുന്നത്.