anil-akkara

TOPICS COVERED

മുന്‍ എം.എല്‍.എ: അനില്‍ അക്കര തൃശൂര്‍ മുതുവറയില്‍ നടുറോഡിലെ കോണ്‍ക്രീറ്റ് ഡിവൈഡര്‍ തല്ലിതകര്‍ത്തു. നാട്ടുകാര്‍ക്ക് യു ടേണ്‍ നിഷേധിച്ചതാണ് കാരണം. മുതുവറ ശിവക്ഷേത്ര മൈതാനിയിലേയ്ക്കു ഭക്തര്‍ക്കു പോകാന്‍ ഒന്നരക്കിലോമീറ്റര്‍ വളയണമെന്ന് അനില്‍ അക്കര പറയുന്നു. ഡിവൈഡര്‍ പിന്നീട് പൊലീസ് അകമ്പടിയില്‍ നിര്‍മിച്ചു. ഇരുപതിനായിരം രൂപയില്‍ താഴെ നഷ്ടം സംഭവിച്ചെന്ന് കാട്ടി പേരാമംഗലം പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. അനില്‍ അക്കരയും അനുയായികളും ഡിവൈഡര്‍ നശിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ. വാര്‍ത്താക്കുറിപ്പിറക്കി.

ENGLISH SUMMARY:

Anil Akkara, a former MLA, damaged a concrete divider in Thrissur's Muthuvara due to U-turn restrictions. This incident led to a police case and a DYFI protest.