തിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടിയുടെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മല്‍സരപ്പിക്കാന്‍ സിപിഎം തീരുമാനം .ഏരിയ സെക്രട്ടറിമാരെ മല്‍സരിപ്പിക്കുന്നതില്‍ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഗൗനിച്ചില്ല. അതേസമയം കോർപറേഷൻ നേമം വാർഡിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷസ്ഥാനം മണക്കാട് സുരേഷ് രാജിവച്ചു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത സിപിഎം ജില്ല കമ്മിറ്റി യോഗത്തിലാണ് മൂന്ന് ഏരിയ സെക്രട്ടറിമാരെ മല്‍സരിപ്പിക്കാനുള്ള തീരുമാനം. വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ , പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി എന്നിവരാണ് മത്സരിക്കുന്നത്. പുതിയ ഏരിയ സെക്രട്ടറിമാര്‍ മല്‍സരിക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു . ഏരിയ സെക്രട്ടറിയേക്കാള്‍ വലുതാണോ കൗണ്‍സിലര്‍ പദവി എന്ന ചോദ്യമാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നത്. അതിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവെച്ച മണക്കാട് സുരേഷ് ഷജീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ നേരത്തെ തന്നെ എതിർപ്പുയർത്തിയിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന് സീറ്റ് നൽകണമെന്ന നിലപാടിൽ കെ മുരളീധരൻ ഉൾപ്പെടെ നേതൃത്വം ഉറച്ചു നിന്നു. രാജിയെപ്പറ്റിയുള്ള ചോദ്യത്തിന് കെ മുരളീധരന്‍റെ മറുപടി പരിഹാസമായിരുന്നു
അതേസമയം INTUC സംസ്ഥന സെക്രട്ടറി യുഎസ് ബാബു സിപിഎമ്മില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് സിപിഎമ്മില്‍ ചേരുന്നതെന്ന് വാനമപുരം പഞ്ചായത്ത് മെമ്പറായ സാബു പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ 75 സീറ്റില്‍ സിപിഎം മല്‍സരിക്കാന്‍ ധാരണയായി. സിപിഐ 17 സീറ്റുകളില്‍ മല്‍രിക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും