kifbi-jubilee

സംസ്ഥാനത്താകമാനം വേർതിരിവില്ലാതെ നടപ്പാക്കിയ വികസനമാണ് കിഫ്ബിയിലൂടെ യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മസാല ബോണ്ടുൾപ്പെടെയുള്ള വിമർശനങ്ങൾ കേട്ട് തളരാതെ വികസന സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ച്ച കിട്ടിയത് കൊണ്ടാണ് കിഫ്ബി പദ്ധതികളുടെ തുടര്‍ച്ചയുണ്ടായതെന്നും മികവോടെ പൂര്‍ത്തീകരിക്കാനയതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കിഫ്ബിയുടെ രജത ജൂബിലി ആഘോഷ കാഴ്ചകളും ഭാവി പ്രതീക്ഷകളും തിരുവനന്തപുരം നിശാഗന്ധിയിലെ വർണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു.

 സമഗ്ര മേഖലയിലും വികസനം. അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് മുൻഗണന. ആശുപത്രി, സ്കൂൾ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കായിക മേഖല തുടങ്ങി എല്ലായിടത്തും കിഫ്ബിയുടെ വികസനമെത്തി. വികസന വഴിയില്‍ കേരളം നിരാശയുടെ പടുകുഴിയിൽ വീണുവെന്ന് തോന്നിയ സമയത്താണ് കിഫ്ബിയിലൂടെ ഉയർത്തെഴുന്നേറ്റതെന്നും മുഖ്യമന്ത്രി.

പിണറായി സര്‍ക്കാരിന് തുടര്‍ച്ചയുണ്ടായതിനാല്‍ വന്‍കിട പദ്ധതികള്‍ ഉള്‍പ്പെടെ കിഫ്ബി വഴി യാഥാര്‍ഥ്യമാക്കി. ഇനിയും വികസനം വരുമെന്ന് ധനമന്ത്രി. കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷത്തെ വികസന ചിത്രങ്ങളും, ഭാവിയിലേക്കുള്ള കരുതല്‍ പദ്ധതികളും കിഫ്ബി സി.ഇ.ഒ ഡോ. കെ.എം.എബ്രഹാം ചടങ്ങിൽ അവതരിപ്പിച്ചു. 

ENGLISH SUMMARY:

KIIFB is a major driver of development in Kerala, focusing on vital infrastructure projects. This initiative has revitalized the state's growth, prioritizing essential needs and fostering comprehensive development across various sectors.