കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രഖ്യാപനം തട്ടിപ്പല്ല. യഥാര്‍ത്ഥ പ്രഖ്യാപനമാണ്. തട്ടിപ്പെന്ന നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേട്ടു. അതിലേക്ക് കൂടുതല്‍ പോകുന്നില്ല. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞു. എല്ലാവരും പൂര്‍ണമായി പദ്ധതിയുമായി സഹകരിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം പിറന്നു. മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം നല്‍കുന്നു. ലോകത്തിനു മുമ്പിൽ നാമിന്ന് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു
നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണിത്. വിശപ്പിന്റെ വിളിയിലേക്ക് നമ്മുടെ ഒരു സഹജീവിയും വീണുപോകില്ലെന്ന് നാട് ഉറപ്പുവരുത്തുന്നു. കേരള പിറവിദിനത്തിലാണ് ഈ സ്വപ്നസാക്ഷാത്ക്കാരം. ഇച്ഛാശക്തിയും കൂട്ടായ പ്രവർത്തനവും കൊണ്ട് ദാരിദ്ര്യത്തെ ചെറുത്ത് തോൽപ്പിച്ചു. എല്ലാവരും പൂർണമനസോടെ സഹകരിച്ചു. ഒരുമയും ഐക്യവും ഉണ്ടായി. 4..70 ലക്ഷം വീടുകൾ ലൈഫ് മിഷനിൽ യാഥാർഥ്യമായി. സർഫാസി ആക്ട് ഗവർണർ ഒപ്പിട്ടു. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് വീടുകളിൽ നിന്ന് ആരെയും ഇറക്കിവില്ല.
എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു . ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്. പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടത് പക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു
ജനകീയാസൂത്രണത്തിന്റെ ശോഭകെടുത്താൻ യുഡിഎഫ് ശ്രമിച്ചു. കുടുംബശ്രീക്ക് പകരം ജനശ്രീ കൊണ്ടുവരാൻ ശ്രമിച്ചു. ഞങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചു വിടും എന്ന് സമുന്നതനായ നേതാവ് പറഞ്ഞു. നിങ്ങൾ തുടരൂ എന്ന് ജനങ്ങൾ പറഞ്ഞതു കൊണ്ട് നാലുലക്ഷം വീടുകൾ പൂർത്തിയായി. മാതൃശിശു മരണ നിരക്കിൽ അമേരിക്കയെക്കാൾ താഴെയാണ് കേരളം. ഇതാണ് യഥാർഥ കേരള സ്‌റ്റോറി. കുന്നു കൂടുന്ന സമ്പത്തല്ല , ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിൽസയിലും അമേരിക്കയിലേക്കാൾ മുന്നിലാണ് കേരളം. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം ഒരു അദ്ഭുതമെന്നും തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.