resul-pookutty

ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ച ഉത്തരവായി. കുക്കുപരമേശ്വരനാണ് വൈസ് ചെയര്‍പഴ്സന്‍. സി അജോയ് സെക്രട്ടറിയായി തുടരും. ഇരുത്തിയാറംഗ ജനറല്‍ കൗണ്‍സിലും പുനഃസംഘടിപ്പിച്ചു. 

സുധീര്‍ കരമന, സിതാര കൃഷ്ണകുമാര്‍, അമല്‍ നീരദ്, ശ്യാം പുഷ്കരന്‍, സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്,  റെജി എം.ദാമോദരന്‍, മിന്‍ഹാജ് മേഡര്‍, എസ്. സോഹന്‍ലാല്‍, ജി.എസ്. വിജയന്‍, സാജു നവോദയ, എന്‍. അരുണ്‍, യു.ഗണേഷ്, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. മൂന്നുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. 

ENGLISH SUMMARY:

Rasool Pookutty has been appointed as the chairman of the Kerala State Chalachitra Academy. The appointment order has been issued, with Kuku Parameswaran serving as the vice chairperson.