താമരശേരിയിലെ മാലിന്യ സംസ്കരണ കേന്ദ്രം ഫ്രെഷ് കട്ട് നാളെ തുറക്കും. ഒരുദിവസം സംസ്കരിക്കാവുന്ന മാലിന്യം 20 ടണ്‍ ആയി കുറച്ചു. വൈകിട്ട് ആറ് മുതല്‍ 12 വരെ പ്രവര്‍ത്തിക്കില്ല. നാട്ടുകാര്‍ പരാതി ഉന്നയിക്കുന്ന ദുര്‍ഗന്ധം സംബന്ധിച്ച് എന്‍ഐഐഎസ്ടി പരിശോധന നടത്തും. മലിനീകരണ നിയന്ത്രണബോര്‍ഡ് മാസംതോറും പരിശോധിക്കും. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റി ആണ് ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുള്ളത്
25 ടൺ ആണ് നേരത്തെ ഒരു ദിവസം സംസ്കരിക്കാവുന്ന അറവുമാലിന്യത്തിന്റെ അളവായി നൽകിയിരുന്നത്. ഇത് 20 ടണ്ണാക്കി ചുരുക്കി. പഴകിയതും പുഴു വരിച്ചതുമായ മാലിന്യങ്ങൾ കൊണ്ടുവരാൻ പാടില്ല, വലിയ ദുർഗന്ധം മപ്പിക്കുന്ന തരത്തിലുള്ള മാലിന്യങ്ങൾ അറുവലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കാൻ പാടില്ല തുടങ്ങി വിവിധ നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ സമിതികൾ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കർശനമായ നിബന്ധനകളോട് കൂടി പ്ലാന്റ് തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി ആണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 21 നാണ് താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ട് അറവ്മാന്യ സംസ്കരണ കേന്ദ്രത്തിൽ പ്രദേശവാസികള്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷമുണ്ടായത്.