തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. നിലവിലെ ഭരണസമതിക്ക് ഒരുവര്‍ഷം കൂടി നീട്ടിനല്‍കാമെന്ന് സി.പി.എമ്മില്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്തുതീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെയും അംഗം എ. അജികുമാറിന്‍റെ കാലാവധി മണ്ഡലക്കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവസാനിക്കും . ഇവരെ ഒരുവര്‍ഷം കൂടി തുടരാന്‍ അനുവദിക്കാമെന്നായിന്നു ആലോചന. മണ്ഡലക്കാലത്തിന്‍റെ സുഗമമായ നടത്തിപ്പിന് ബോഡിലെ നേതൃതുടര്‍ച്ച വേണമെന്നായിരുന്നു വാദം. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി രണ്ടുദിവസത്തിനകം ഇത് സംബന്ധിച്ച് മന്ത്രി വി.എന്‍. വാസവനുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച ചെയ്യും. അടുത്തമാസം 17നാണ് മണ്ഡലക്കാലം തുടങ്ങുന്നത്. പ്രശാന്ത് ഉള്‍പ്പടെയുള്ള ഭരണസമിതിക്കെതിരായ ഹൈക്കോടതി വിമര്‍ശനം, പ്രശാന്തിനെതിരെ കോണ്‍ഗ്രസ് വിജിലന്‍സിന് നല്‍കിയ പരാതി തുടങ്ങിയവ മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ സി.പി.എമ്മില്‍ നിന്ന് തന്നെയുള്ള പുതിയൊരാളാകും മണ്ഡലക്കാലത്ത് ദേവസ്വം ബോര്‍ഡിനെ നയിക്കുക.ബോർഡിന്‍റെ കാലാവധി ജൂണിൽ തുടങ്ങി ജൂണില്‍ അവസാനിക്കും വിധം മാറ്റണമെന്ന് ദേവസ്വം സെക്രട്ടറി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം ഉടന്‍ പരിഗണിക്കാനിടയില്ല