ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ, ദേവസ്വം ബോർഡിനെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. നിങ്ങൾ ഇനി കൊന്നു കളഞ്ഞാലും ഉണ്ണികൃഷ്ണൻ പോറ്റിയുമായിയിട്ട് എന്നെ കണക്ട് ചെയ്യുന്ന ഒന്നും കിട്ടില്ല . തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു ബന്ധവുമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലർ അനാവശ്യമായി തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്. അതില്‍ കാര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇതിനുമുൻപിറങ്ങിയ ഉത്തരവുകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. തന്നെയും പോറ്റിയെയും ബന്ധിപ്പിക്കാനുള്ള ഒരു ശ്രമവും വിജയിക്കില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റ സ്വര്‍ണം ബെള്ളാരിയില്‍ നിന്നാണ് കണ്ടെത്തിയത്. സ്വര്‍ണം കണ്ടെത്തിയത് നാണയത്തിന്‍റെ രൂപത്തിലെന്ന് സൂചന. അതേസമയം എസ്ഐടി ബെംഗളൂരുവില്‍ തെളിവെടുപ്പ് നടത്തുകയാണ്. പോറ്റിയുടെ മല്ലേശ്വരം ശ്രീരാമപുരം കൊത്താരി ഫ്ലാറ്റിലാണ് തെളിവെടുപ്പ്. കര്‍ണാടക പൊലീസും സ്ഥലത്തുണ്ട്. ഇന്നലെ ബെള്ളാരിയില്‍ പോയെന്ന് എസ്.ഐ.ടിയും സ്ഥിരീകരിച്ചു.