AI Generated Image
അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ തേടി ആലപ്പുഴ ഹരിപ്പാട്ടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കണ്ട് അമ്പരന്ന വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.
2023ലാണ് യുവാവും പെണ്‍കുട്ടിയും സോഷ്യല്‍മീഡിയ വഴി പരിചയത്തിലാകുന്നത്. ആ സൗഹൃദം വളര്‍ന്ന് പ്രണയത്തിലേയ്ക്കെത്തി. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.
ഒരുപാട് വട്ടം യുവാവിനെ ഫോണ്‍ വിളിച്ചെന്നും എന്നാല്‍ എടുക്കാതായതോടെയാണ് 23കാരന്‍റെ വീട്ടില്‍ നേരിട്ട് വരാമെന്ന് തീരുമാനിച്ചതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇതോടെ പോക്സോ ചുമത്തി യുവാവിനെതിരെ പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.