TOPICS COVERED

തിരുവനന്തപുരത്ത് വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. 

അടുപ്പിൽനിന്ന് ആന്റണിയുടെ മുണ്ടിലേക്കു തീപടർന്നു പിടിക്കുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. ഫെലിക്സ് ആന്റണിയാണ് മകന്‍. 

ENGLISH SUMMARY:

Kerala fire accident claims the lives of an elderly couple in Thiruvananthapuram. The tragic incident occurred when a fire erupted from a firewood stove, resulting in fatal burns for both victims.