വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമലയിലെ പുനരധിവാസത്തിന് കേന്ദ്രം നൽകാൻ തീരുമാനിച്ച തുകയില്‍ ആദ്യഗഡുവായ 78.16 കോടി രൂപ കേരളത്തിന് അനുവദിച്ചു. ആകെ 260.56 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ആദ്യഗഡുവായി ദേശീയ ദുരന്തപ്രതികരണ നിധിയിൽനിന്ന് 30% തുകയാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ഗഡു ലഭിക്കണമെങ്കിൽ ആദ്യഗഡുവിന്റെ 75% പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്ന കണക്ക് നൽകണം. ആദ്യഗഡു സംസ്ഥാനത്തിന് കൈമാറുന്നതില്‍ ഈമാസം 17നാണ് കേന്ദ്രം ഉത്തരവിറക്കിയത്. 30%, 40%, 30% എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ് കേന്ദ്രസഹായം നല്‍കുക. പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം അടക്കം ഒന്‍പത് മേഖലകൾക്കായി തുക കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്.