ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവശ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണം ചെമ്പാക്കാന്‍ തുടക്കമിട്ടത് മുരാരി ബാബുവാണ്. 2019ല്‍ ദേവസ്വം അഡ്. ഓഫിസറായിരുന്നു മുരാരി ബാബു. സ്വര്‍ണക്കൊളളയില്‍ കസ്റ്റഡിയിലാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. 2025ലെ സ്വര്‍ണം പൂശലിലും ചോദ്യം ചെയ്യും.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇയാളെ പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഇന്നലെ തന്നെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചിരുന്നു. മുരാരിബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. സ്വര്‍ണപാളികളെ ആദ്യമായി ചെമ്പ് എന്നെഴുതി വ്യാജരേഖയുണ്ടാക്കിയത് മുരാരിബാബു ആണെന്നാണ് എസ്ഐടി കണ്ടെത്തല്‍.
2019ല്‍ മാത്രമല്ല 2025ല്‍ സ്വര്‍ണം പൂശാന്‍ തുടക്കമിട്ടതും മുരാരിയാണ്. ഇക്കാര്യം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നുതന്നെ പോറ്റിയുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പല മൊഴികളും മുരാരിബാബുവിനെതിരാണ് എന്നാണ് റിപ്പോര്‍ട്ട്.