മന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡണ്ടുമായ പി.ജെ. ജോൺസൺ ആണ് കോൺഗ്രസിൽ ചേർന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുണ്ടായ ദുരന്തത്തിനുശേഷമാണ് വീണയെ പരാമർശിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. ‘മന്ത്രിപോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല. കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത്' എന്നാണ് ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മന്ത്രി ആശുപത്രിയിൽ ചികിത്സ തേടിയതിനെതിരെ സിപിഎം ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗങ്ങളും പരിഹസിച്ച് പോസ്റ്റിട്ടിരുന്നു.