abhilash-david-1
  • 2023ല്‍ പിരിച്ചുവിട്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സി.ഐ.
  • ‘സസ്പെന്‍ഡ് ചെയ്തിരുന്നു, ട്രൈബ്യൂണലില്‍ അപ്പീല്‍പോയി’
  • അപ്പീല്‍ അംഗീകരിച്ച് സസ്പെന്‍ഷന്‍ പിന്‍വലിച്ചു

2023 ല്‍ തന്നെ പിരിച്ചുവിട്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സി.ഐ. അഭിലാഷ് ഡേവി‍ഡ്. തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനെതിരെ ട്രൈബ്യൂണലില്‍ അപ്പീല്‍പോയി. അപ്പീല്‍ അംഗീകരിച്ച് സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ആദ്യം കോഴിക്കോട്ടും പിന്നീട് വടകരയിലേക്കും മാറിയെന്നും സി.ഐ അഭിലാഷ് ഡേവിഡ് മനോരമ ന്യൂസിനോട് പറഞ്ഞു

അതേസമയം, പേരാമ്പ്ര സംഘര്‍ഷത്തില്‍ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എം.പി. തന്നെ അടിച്ചത് സര്‍ക്കാര്‍ പിരിച്ചുവിട്ടെന്ന് പറഞ്ഞ സിഐ അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നിലവില്‍ വടകര കണ്‍ട്രോള്‍ റൂമില്‍  സി‌ഐ ആണ് അഭിലാഷ്. ഗുണ്ടാ ബന്ധത്തിന്റെ പേരിലായിരുന്നു അഭിലാഷിനെ പിരിച്ചുവിട്ടത്.

അഭിലാഷ് ഡേവിഡ് സിപിഎം ഗുണ്ടയെന്നും ഷാഫി ആരോപിച്ചു. പേരാമ്പ്രയില്‍  പൊലീസ് നടത്തിയത് ആസൂത്രിത ആക്രമണമെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.   എം.പി. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനായിരുന്നു ആക്രമണം. താന്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല.  പ്രവര്‍ത്തകരെ പിരിച്ചുവിട്ടിട്ടാണ് അന്ന് തിരിച്ചുപോയതെന്നും ഷാഫി പറഞ്ഞു.

ENGLISH SUMMARY:

CI Abhilash David denied reports that he was dismissed from service in 2023, stating he was only suspended and later reinstated after a tribunal appeal. He is now posted at the Vadakara Control Room. The clarification comes amid MP Shafi Parambil’s allegations that Abhilash, a CPM loyalist, led a planned police attack in Perambra to cover up the Sabarimala gold theft.