കൊച്ചി നഗരത്തില്‍ പെരുമഴയത്ത് ആഡംബര കാറില്‍ യുവാവിന്‍റെ മരണപ്പാച്ചില്‍. മദ്യലഹരിയില്‍ കൊട്ടാരക്കര സ്വദേശി നിജീഷ് നജീബ് ഓടിച്ച കാറാണ് ഞായറാഴ്ച പുലര്‍ച്ചെ നഗരത്തില്‍ ഭീതിവിതച്ചത്. എംജി റോഡിലൂടെ പാഞ്ഞ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നാലു കാറുകളിലേക്കാണ് പാഞ്ഞുകയറിയത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മദ്യപിച്ച് അലക്ഷ്യമായും അപകടകരമാംവിതം വാഹനമോടിച്ചതിനും നിജീഷിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കാറില്‍ ആരും ഇല്ലാതിരുന്നത് രക്ഷയായി.