rain-holiday-02

റെഡ് അലര്‍ട്ടിനെത്തുടര്‍ന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.  മലപ്പുറം ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഖനനപ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികള്‍ നിര്‍ത്തിവയ്ക്കണം. മേഖലയില്‍ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.   

ഇരട്ട ന്യൂനമര്‍ദത്തിന്‍റെ ശക്തിയില്‍ മഴ കനക്കുന്നു. അറബിക്കടലിലെ ന്യൂന മര്‍ദം നാളെയോടെ തീവ്രത  കൈവരിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തമിഴ് നാട്– ആന്ധ്ര തീരത്തോട് അടുക്കുകയാണ്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. ഇന്ന് അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ബാക്കി എല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകള്ലെല്ലാം യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്ര മഴക്കുള്ള റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം തൃശൂര്‍ കോഴിക്കോട് വയനാട് ജിലേലകളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ENGLISH SUMMARY:

Due to the red alert warning, all educational institutions in Idukki, Palakkad, and Malappuram districts will remain closed tomorrow. The order applies to professional colleges as well. In Malappuram, anganwadis, madrasas, and tuition centers will also remain closed. Night travel has been banned in the high-range areas of Idukki. Quarrying, soil excavation, and employment guarantee works have been suspended, while plantation work, adventure activities, and water tourism are also prohibited in these regions.