കേരളത്തിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഒക്ടോബർ 22) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

ഇന്ന് (ഒക്ടോബർ 21) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ലാത്ത മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.

നാളെ (ഒക്ടോബർ 22) ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

തുലാവർഷം അതിന്റെ പൂർണ്ണ ശക്തിയിൽ പെയ്യുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും നിര്‍ദേശിച്ചു.

ENGLISH SUMMARY:

Kerala rain alert: The India Meteorological Department (IMD) has issued a red alert for Idukki, Palakkad, and Malappuram districts due to the possibility of extremely heavy rainfall. An orange alert is in effect for several other districts, and residents are advised to take precautions against potential flooding and landslides.