മഴമുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ഇടുക്കിയുടെ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഖനനപ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികള്‍ നിര്‍ത്തിവയ്ക്കണം. മേഖലയില്‍ സാഹസിക, ജലവിനോദങ്ങളും നിരോധിച്ചു.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപ്രതീക്ഷിത അവധി. കനത്ത മഴ ഇല്ലാതിരുന്നിട്ടും ഓറഞ്ച് അലർട്ടിന് പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം രാഷ്ട്രപതി പത്തനംതിട്ടയിൽ ഇറങ്ങി റോഡ് മാർഗ്ഗം ആകും ചിലപ്പോൾ പമ്പയിലേക്ക് പോകുക. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് എന്നാണ് വിവരം.
ഇരട്ട ന്യൂനമര്‍ദത്തിന്‍റെ ശക്തിയില്‍ മഴ കനക്കുന്നു. അറബിക്കടലിലെ ന്യൂന മര്‍ദം നാളെയോടെ തീവ്രത കൈവരിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തമിഴ് നാട്– ആന്ധ്ര തീരത്തോട് അടുക്കുകയാണ്. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. ഇന്ന് അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ബാക്കി എല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്ലാം യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്ര മഴക്കുള്ള റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം തൃശൂര്‍ കോഴിക്കോട് വയനാട് ജിലേലകളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.