സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴ വരുന്നു. റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാല്‍ നാളെ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് ഏഴ് മുതൽ മറ്റെന്നാൾ രാവിലെ 6 വരെ നിരോധിച്ചു. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവ നിർത്തിവയ്ക്കണം. സാഹസിക - ജല വിനോദങ്ങളും നിരോധിച്ചു.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്രമാകും. കേരളത്തിലും തമിഴ്നാട്ടിലും മഴ കനക്കും. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്. നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു.
ഇന്ന് അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ബാക്കി എല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകള്ലെല്ലാം യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
നാളെ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിലാണ് തീവ്ര മഴക്കുള്ള റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം തൃശൂര്‍ കോഴിക്കോട് വയനാട് ജിലല്കളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.