kandararu-rajeevar

TOPICS COVERED

ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന പഴയകൊടിമരത്തിലെ വാജിവാഹനം തിരികെവാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. കൊടിമരം പുതുക്കിയപ്പോള്‍ പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. തന്‍റെ കൈവശമുള്ള വാജിവാഹനം തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് തന്ത്രി കത്ത് നല്‍കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ലാണ് പഴയ കോൺക്രീറ്റ് കൊടിമരം  മാറ്റി പുതിയ കൊടിമരം സ്ഥാപിച്ചത്. ആചാരപ്രകാരം വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു. അത് തന്‍റെ കൈവശമുണ്ടെന്ന് തന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതാണ് തിരികെ എടുക്കാൻ ആവശ്യപ്പെടുന്നത്. 

ENGLISH SUMMARY:

Vajivahanam is at the center of a recent request made by Tantri Kandararu Rajeevararu to the Devaswom Board to take back the old Vajivahanam from the old Kodimaram at Sabarimala. This request comes amidst controversies and planned protests by Hindu organizations.