പ്രസവ ചികില്‍സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. ചികില്‍സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനസ്തീസിയയില്‍ പിഴവുണ്ടായെന്നാണ് കുടുംബത്തിന്‍റെ പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.