AI Generated Image
മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് മുങ്ങി. എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി.
പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ ഇയാൾ തയാറായില്ല. വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ഥന അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് പിതാവ് അംഗീകരിച്ചു.
സ്വര്‍ണവും പണവും ചേര്‍ത്ത് വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന 5 ലക്ഷത്തോളം രൂപയാണ് ഇയാള്‍ കൊണ്ടുപോയത്. വിവാഹത്തിന് ഇനി ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ നിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാന്‍ തയാറാണന്ന് വരന്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭര്‍ത്താവുണ്ടെന്നാണ് വിവരം. കമിതാക്കള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍വെച്ച് വിവാഹിരായെന്നും പൊലീസ് പറയുന്നു.