താമരശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ആശയക്കുഴപ്പം. മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമെന്ന് മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അമീബിക് മസ്തിഷ്കജ്വരം അല്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
എന്നാല്‍ റിപ്പോര്‍ട്ടുകളിലെ അവ്യക്ത പരിഹരിക്കേണ്ടത് മെഡിക്കൽ കോളജും മെഡിക്കല്‍ ബോർഡുമെന്ന് താമരശേരി ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആശുപത്രിക്ക് ചികില്‍സാ പിഴവ് ഉണ്ടായിട്ടില്ലെന്നെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുട്ടിക്ക് ന്യുമോണിയ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിൽസ നൽകി അന്ന് തന്നെ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പരിശോധിച്ച് മറുപടി നൽകാമെന്നും ആരോഗ്യമന്ത്രി മാനന്തവാടിയിൽ പറഞ്ഞു.