മലബാര്‍ ദേവസ്വം ബോര്‍ഡിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി വിനോദന്‍ നടത്തിയ തട്ടിപ്പില്‍ ദേവസ്വംമന്ത്രി വി.എന്‍ വാസവന്‍ ദേവസ്വം കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി വിനോദന്‍ 60 പവനിലേറെ സ്വര്‍ണമാണ് തട്ടിയത്.
വിനോദന് ചുമതലയുണ്ടായിരുന്ന കാലയളവില്‍ ക്ഷേത്രങ്ങളില്‍ വിശദ പരിശോധന നടത്തുകയാണ് ദേവസ്വം ബോര്‍ഡ്. ബാലുശേരികോട്ട പരദേവത ക്ഷേത്രത്തിലെ മാത്രം 20 പവന്‍ സ്വര്‍ണമാണ് വിനോദന്‍ കൈക്കലാക്കിയത്.
വിനോദന്‍റെ അനാസ്ഥയില്‍ ഏക്കറുകണക്കിന് ഭൂസ്വത്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ടെങ്കിലും ആളെ പിടികൂടിയിട്ടില്ല. വിനോദന്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം.