ആർഎസ്എസ് ശാഖയിൽ പീഡനത്തിനിരയായെന്ന് ഇൻസ്റ്റഗ്രാമിൽ മരണമൊഴിയിട്ട ശേഷം കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയതിൽ അറസ്റ്റ് നടപടികൾ വൈകും. ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാനാണ് പൊലീസ് തീരുമാനം. പൊലീസ് നടപടി വൈകുന്നതിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി. ആരോപണ വിധേയനായ നിതീഷിന്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു.
അനന്തു അജി മരിക്കുന്നതിനുമുമ്പ് തയ്യാറാക്കിയ കുറിപ്പുകളും വീഡിയോയുമാണ് ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇന്നലെ പുറത്തുവന്ന വിഡിയോയിൽ തന്നെ പീഡിപ്പിച്ചത് വീടിനു സമീപമുള്ള നിതീഷ് മുരളീധരനാണെന്ന് അനന്തു അജി വെളിപ്പെടുത്തുന്നു. കുട്ടിക്കാലം മുതൽ പീഡനത്തിനിരയാക്കിയെന്നും തന്നെ വിഷാദരോഗിയാക്കിയെന്നും അനന്തു പറഞ്ഞത് ഞെട്ടിപ്പിക്കുന്നതാണ്. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊൻകുന്നം എലിക്കുളം വഞ്ചിമല സ്വദേശിയായ അനന്തുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നിതീഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തുന്നതിൽ തീരുമാനമായിട്ടില്ല.നിയമവിദഗദമുമായി ആലോചിക്കും. നിലവിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പൊൻകുന്നത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്. ആരോപണ വിധേയനായ നിതീഷിൽ നിന്നും
അനന്തുവിന്‍റെ വീട്ടുകാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. അനന്തുവിന്‍റെ മരണമൊഴി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി.
പൊൻകുന്നത്തെ ഡിവൈഎസ്പി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ആർഎസ്എസ് ശാഖകൾ പീഡന കേന്ദ്രങ്ങൾ ആണെന്ന് ജെയ്ക് സി തോമസ് ആരോപിച്ചു. ആരോപണ വിധേയനായ നിതീഷിന്റെ കാഞ്ഞിരപ്പള്ളി കാപ്പാട് ഉള്ള കട ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തലയും , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ആവശ്യപ്പെട്ടു