മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് വിദേശകാര്യമന്ത്രായം അനുമതി നല്‍കിയത് . ബഹ്റൈന് പിന്നാലെ സൗദിയിയിലേക്ക് പോകാനാണ് ലക്ഷ്യമിട്ടതെങ്കിലും സൗദി സന്ദര്‍ശനത്തിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ അനുമതി നിഷേധിച്ചുവെന്നും അറിയിച്ചിട്ടില്ല. നാളെ മുതല്‍ ഡിസംബര്‍ 1 വരെ വിവിധ ഘട്ടങ്ങളിലായിട്ടാവും മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. നിലവില്‍ അനുമതി കിട്ടാത്ത സൗദിയിലേക്ക് പിന്നീട് പോകാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നതെന്നാണ് വിവരം.