TOPICS COVERED

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് ലാത്തി അടിയേറ്റുവെന്ന എസ്.പിയുടെ കുറ്റസമ്മതത്തിന് പിന്നാലെ അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്. അതെസമയം സ്ഫോടക വസ്തു എറിഞ്ഞ് കരുതിക്കൂട്ടിയുള്ള ആക്രമണമാണ് പൊലീസിനെതിരെ കോൺഗ്രസ് നടത്തിയത് എന്നാണ് സിപിഎമ്മിന്റെ വാദം.ചികിത്സയിലുള്ള ഷാഫി പറമ്പിൽ എം.പി ഇന്ന് ആശുപത്രി വിട്ടേക്കും

പേരാമ്പ്രയിലെ സംഘർഷത്തിൽ പോലീസ് വീഴ്ച വടകര റൂറൽ എസ് പി സമ്മതിക്കുമ്പോഴും നടപടി വൈകുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. അടിച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ എ.ഐ സാങ്കേതികവിദ്യ വേണ്ടന്നും പേരുകൾ കൃത്യമായി നൽകാമെന്നും ഡി.സി.സി പ്രിസിഡന്‍റ് പ്രവീൺ കുമാർ.

പേരാമ്പ്രയിൽ കോൺഗ്രസ് കരുതിക്കൂട്ടി പോലീസിനെ ആക്രമിച്ച് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം.പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു. നാളെ പേരാമ്പ്രയിൽ സി പി എമ്മിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും

ENGLISH SUMMARY:

Shafi Parambil, a prominent political figure, was allegedly injured in Perambra. The incident has sparked protests and counter-allegations between Congress and CPM, raising concerns about police conduct and political tensions in Kerala.