vellappally-natesan-2

ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വർണ്ണമോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി. കുറ്റക്കാരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്പോൾ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണ്. വിവാദത്തിൽ വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്നും കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിനും മുസ്ലിം ലീഗിനും ലീഗ് നേതാക്കൾക്കുമെതിരെ അധിക്ഷേപം തുടർന്ന് എസ്.എൻഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.എം.ഷാജി പാക്കിസ്ഥാന്റെ സ്വരത്തിലും സ്വഭാവത്തിലുമാണ് പെറുമാറുന്നതെന്നും ലീഗിനെ മറികടന്ന് ഒന്നും ചെയ്യാനാവാത്തത് കൊണ്ടാണ് കോൺഗ്രസുകാർ തന്നെ ചീത്ത പറയുന്നതെന്നും വെള്ളാപ്പള്ളി തിരുവനന്തപുരം ഉഴമലയ്ക്കലിലെ എസ്എൻഡിപിയോഗം നേതൃസംഗമത്തിൽ പറഞ്ഞു. 

ENGLISH SUMMARY:

S.N.D.P Yogam General Secretary Vellappally Natesan alleged that corruption is taking place not only in Sabarimala but in all Devaswoms. He further claimed that the gold thefts are being committed by Namboothiris and Potis. While the government is making every effort to catch the culprits, the opposition is unnecessarily creating chaos. He added that the demand for V.N. Vasavan’s resignation is only because he is an Ezhava, whereas no one has called for K.B. Ganesh Kumar’s resignation.