ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി മാവേലിക്കര മണ്ഡലത്തിൽ ബൈക്ക് റാലി നടത്തിയ കെ.എസ്.യു  പ്രവര്‍ത്തകര്‍ കുടുങ്ങി. ശാസ്താംകോട്ടയില്‍ നിന്നു പത്തനാപുരത്തേക്കു കെ.എസ്.യുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലിയില്‍ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. റാലിയില്‍ മുന്നിലും പിന്നിലുമിരുന്നവര്‍ ഹെല്‍മെറ്റ് വെച്ചിരുന്നില്ല. ലൈസന്‍സ് ഉടമയ്ക്ക് പിഴ ആയിരമാണ് വന്നത്. 

സിഗ്നല്‍ ക്രോസ് ചെയ്തതിനും കിട്ടി വലിയ പിഴ. എ.ഐ ക്യാമറയ്ക്ക് എന്ത് ബൈക്ക് റാലി!. കൊട്ടാരക്കര പുത്തൂര്‍മുക്കിലെ എ.ഐ ക്യാമറയാണ് ഏറെപേര്‍ക്കും പണി നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വാഹനം റീ റജിസ്ട്രേഷനും വില്‍ക്കാനുമൊക്കെ ചെന്നപ്പോഴാണ് പിഴ വിവരം അറിയുന്നത്. 

ചിലതെല്ലാം പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നു കോടതിയിലുമെത്തി. പിഴ കേട്ട് ഞെട്ടിയെന്നാണ് കെ.എസ്.യു പ്രവര്‍ത്തകനും കൊട്ടാരക്കര സ്വദേശിയുമായ ജോയല്‍ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞത്.  

ENGLISH SUMMARY:

AI Camera Fines are levied on KSU workers due to a bike rally during the Lok Sabha election campaign in Mavelikkara. Many participants received hefty fines for not wearing helmets and violating traffic signals, as caught by AI cameras.