മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നൽകിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അതീവ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു സാധാരണക്കാരന്റ മകനാണ് ഇഡി നോട്ടീസ് അവഗണിച്ചിരുന്നതെങ്കില്‍ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ തുടങ്ങി എന്തെല്ലാം കോലാഹലം സംഭവിച്ചേനെ എന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്. അത് നടപ്പിലാകണമെങ്കിൽ അച്ചന്റ സിംഹാസനം തെറിക്കണം!
ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റ പഴയ ബോസ്ആയ യു എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെവയ്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി. മകൻ യുഎഇയിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യുഎഇയിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടിവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)
ഇത് കേള്‍ക്കുമ്പോള്‍ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന സംശയം ഞാന്‍ പറയാം. ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യു എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ? പറ്റും... അച്ചന്റൈ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.
വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും. നമുക്ക് കാത്തിരിക്കാം. സ്വാമിയേ ശരണം അയ്യപ്പാ എന്നുപറഞ്ഞുകൊണ്ടാണ് സ്വപ്ന ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.