തൃശൂർ മുരിങ്ങൂരിൽ മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാത തടഞ്ഞ് പൊലീസ്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രി കുടുങ്ങാതിരിക്കാൻ 15 മിനിറ്റിലേറെ ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞു. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്കുള്ള വാഹനങ്ങളാണ് തടഞ്ഞത്. ഇതോടെ രണ്ട് കിലോമീറ്റർ അധികം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രി പോയി കഴിഞ്ഞും കൊരട്ടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.