കോട്ടയത്തെ കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായിരുന്ന ജിജോയ് രാജഗോപാലിനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒഴിവാക്കാന്‍ ഭരണതലത്തില്‍ നീക്കം നടന്നു. ജിജോയ് ക്കെതിരെ സ്ഥാപനത്തിന്‍റെ ചെയര്‍പഴ്സന്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ തയാറാക്കിയ കത്ത് വിവിധ വകുപ്പുമേധാവികള്‍ക്ക് ലഭിച്ചു. ചെയര്‍പഴ്സന്‍റെ പ്രതിഫലം ഇരട്ടിയാക്കണമെന്ന നിര്‍ദേശം ജിജോയ് അവഗണിച്ചത് ഭിന്നതയ്ക്ക് കാരണമായെന്നാണ് സൂചന
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍പഴ്സന്‍ സയിദ് മിര്‍സ സെപ്റ്റംബർ 20ന് സ്ഥാപനത്തിലെ ഡീനിന് അയച്ച ഇമെയിലിലാണ് ഡയറക്ടറായിരുന്ന ജിജോയ് രാജഗോപാലിനെതിരെ പരാമര്‍ശം . വിവിധ വകുപ്പു മേധാവികള്‍ക്ക് ലഭിച്ച ഇമെയില്‍ പുറത്തായതോടെ ജിജോയ് രാജഗോപാലിനെ സ്ഥാപനത്തില്‍ നിന്ന് പുറത്തുചാടിക്കാന്‍ ഭരണതലത്തില്‍ നീക്കം നടന്നെന്ന് വ്യക്തം. ജിജോയ് രാജഗോപാല്‍ ആദരണീയനും കഠിനാധ്വാനിയും ആണെന്നും എന്നാല്‍ കലയെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമോ സ്ഥാപനം നടത്തിക്കൊണ്ടു പോകാനുള്ള ഭരണനൈപുണ്യമോ ഇല്ലെന്നാണ് സയീദ് മിർസയുടെ ഇമെയില്‍ പരാമര്‍ശം. ഇത്തരം പരാമര്‍ശത്തിനെതിരെ സ്ഥാപനത്തിലുളളവര്‍ക്കും അതൃപ്തിയുണ്ട്. ചെയര്‍പഴ്സന്‍റെ പ്രതിഫലം ഇരട്ടിയാക്കണമെന്ന നിര്‍ദേശം ജിജോയ് അവഗണിച്ചത് ഭിന്നതയ്ക്ക് കാരണമായെന്നാണ് സൂചന.
കാലാവധി നീട്ടി നല്‍കാഞ്ഞതിനാല്‍ കഴിഞ്ഞ 23 നാണ് ജിജോയ് രാജഗോപാല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മടങ്ങുകയും ചെയ്തു.