ഫോണിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റത്തിന് നടന്‍ ജയകൃഷ്ണനെതിരെ കേസ്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയപരാമര്‍ശം നടത്തിയെന്നാണ് കേസ്. മംഗളൂരു ഉർവ പൊലീസാണ് കേസെടുത്തത്. ഡ്രൈവര്‍ ചോദ്യം ചെയ്തപ്പോള്‍ വീണ്ടും അധിക്ഷേപിച്ചെന്നും പരാതി. പൊലീസ് സ്റ്റേഷനില്‍വച്ച് നടന്‍ മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ജയകൃഷ്ണൻ , സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം , വിമൽ എന്നിവർക്കെതിരെയാണ് കേസ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ജയകൃഷ്ണൻ മംഗളുരു ബെജായ് ന്യൂ റോഡിൽ നിന്ന് യാത്രക്കായി ഓൺലൈൻ ടാക്സി ബുക്ക് ചെയ്തിരുന്നു. പിക്ക് അപ്പ് പോയിന്റ് ഉറപ്പിക്കാനായി ടാക്സി ഡ്രൈവർ അഹമ്മദ് ഷക്കീർ ആപ്പ് വഴി വിളിച്ചപ്പോൾ സംഭാഷണം അവസാനിക്കുന്നതിന് മുൻപായി മുസ്‌ലിം തീവ്രവാദിയാണ് ഡ്രൈവറെന്ന് കൂടെ ഉണ്ടായിരുന്നവരോട് പറയുകയായിരുന്നു. ഇതു കേട്ട ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ മലയാളത്തിൽ ഡ്രൈവറുടെ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് കേസ്.
പ്രകോപനം ഉണ്ടാക്കൽ, വിദ്വേഷ പരാമർശം വഴി പൊതു സമാധാനം തകർക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.